Tuesday, December 26, 2006

മതം മറ്റുള്ളവനു വേണ്ടി മാത്രമോ?

കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ ഒരുകൂട്ടം ആളുകള്‍ 50 വയസ്സുപ്രായമുള്ള ഒരു സ്ത്രീയേയും 18 വയസ്സുപ്രായമുള്ള, അവരുടെ പേരമകളേയും മര്‍ദ്ദിയ്ക്കുകയും ആ സ്ത്രീയുടെ തല മൊട്ടയടിയ്ക്കുകയും ചെയ്തു. അനാശാസ്യം ആരോപിച്ചായിരുന്നുവത്രെ മര്‍ദ്ദനവും മുണ്ഡനവും. സ്ത്രീയും മര്‍ദിച്ചവരുമെല്ലാം ഒരേ മതക്കാരാണ്‌. മതത്തിന്റെ പേരിലായാലും രണ്ടു സ്ത്രീകളെ പുരുഷന്മാര്‍ മര്‍ദിച്ചത്‌ ശരിയാണോ? അപമാനിച്ചതു ശരിയാണോ?സംഭവസ്ഥലത്തെത്തിയ എസ്‌.ഐ. എന്തോ പറഞ്ഞു നാട്ടുകാരെ "അപമാനിച്ചു" എന്നാരൊപിച്ച്‌ അദ്ദേഹത്തെയും തടയുകയുണ്ടായി.മതം മറ്റുള്ളവരുടെ കാര്യത്തില്‍ മാത്രം "സ്ത്രോങ്ങാ"യാല്‍ മതിയോ? സ്വന്തം കാര്യത്തില്‍ സ്റ്റ്രോങ്ങാകേണ്ടേ?

3 comments:

വിചാരം said...

ഇപ്പോള്‍ അമ്മയെ തല്ലിയാല്‍ അഭിപ്രായം 3 ആയിരിക്കുന്നു . തൊട്ടാല്‍ പോള്ളുന്നൊരു വിഷയമാണ് മതം ചര്‍ച്ച അവസാനം വ്യക്തി വിധ്വേഷത്തില്‍ വരെ ചെന്നെത്തി അവസാനിചേക്കാം
ഞാനും വായിച്ചിരിന്നു എന്തു ചെയ്യും ..

ബിജുകുമാര്‍ alakode said...

ശരിയാണ്, മതപരമായ ചര്‍ച്ച പലപ്പോഴും വ്യക്തിവിദ്വേഷത്തിലാണ് അവസാനിക്കാറ്. മതത്തിന്‍റെ സത്ത മനസ്സിലാക്കാത്തവരാണ് കുഴപ്പക്കാര്‍.
ഏതൊരു മതത്തിലും മാറ്റത്തിന്റ്റെ തുടക്കം അവിടെനിന്നുമാണ് ഉയരേണ്ടത് അല്ലേ?

കിരണ്‍ തോമസ് തോമ്പില്‍ said...

മതങ്ങള്‍ പരമമായ അധികാരം ആഗ്രഹിക്കുന്നു അവര്‍ക്ക്‌ ജനാധിപത്യത്തേയും അധികാരങ്ങളെയും അംഗീകരിക്കാന്‍ വിഷമമാണ്‌. ആര്‌ നിയമം കൈയില്‍ എടുക്കുന്നതും തെറ്റാണ്‌. മുരിങ്ങൂര്‍ പ്രശ്നത്തില്‍ ഹൈക്കോടതി താക്കീത്‌ നല്‍കിയിട്ടുപോലും മത നേതാക്കള്‍ തിരുവമ്പാടി തെരെഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചരണത്തിനുപയോഗപ്പെടുത്തിയത്‌ നാം കണ്ടതാണ്‌. മതങ്ങളേ തൊടാന്‍ എല്ലാവര്‍ക്കും പേടിയാണ്‌. അതുകൊണ്ട്‌ അത്‌ സമാന്തര അധികാര കേന്ദ്രമായി തുടരുക തന്നേ ചെയ്യും